logo
AD
AD

താമരശ്ശേരിയിൽ നഗ്നപൂജക്ക് യുവതിയെ പ്രേരിപ്പിച്ചെന്ന പരാതി; രണ്ട് പേർ അറസ്റ്റിൽ

കോഴിക്കോട്: താമരശ്ശേരിയിൽ നഗ്നപൂജക്ക് യുവതിയെ പ്രേരിപ്പിച്ചെന്ന പരാതിയിൽ രണ്ട് പേര്‍ അറസ്റ്റില്‍. അടിവാരം സ്വദേശി പൊട്ടികൈയില്‍ പ്രകാശൻ , വാഴയില്‍ ഷെമീർ എന്നിവരാണ് അറസ്റ്റിലായത്. കുടുംബപ്രശ്നം തീർക്കാനും അഭിവൃദ്ധിക്കുവേണ്ടിയും നഗ്നപൂജ നടത്തണമെന്നാണ് ഇരുവരും യുവതിയോട് ആവശ്യപ്പെട്ടിരുന്നത്. ഇതേച്ചൊല്ലിയുള്ള നിരന്തര ആവശ്യം നിരാകരിച്ചിട്ടും ശല്യം തുടർന്നതോടെയാണ് യുവതി പരാതിയുമായി പൊലീസിനെ സമീപിച്ചത്. പിന്നാലെ പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു. ഇരുവരെയും പിന്നീട് താമരശ്ശേരി ജെഎഫ്സിഎം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Latest News

latest News