logo
AD
AD

ആലൂർ പ്രിയദർശിനി അഗ്രികൾച്ചറൽ ഇംപ്രൂവ്മെന്റ് സൊസൈറ്റിയുടെ പത്താം വാർഷിക പരിപാടികളുടെ ഉദ്ഘാടനം കെ.പി.സി.സി. നിർവ്വാഹക സമിതി അംഗം സി.വി.ബാലചന്ദ്രൻ മാസ്റ്റർ നിർവ്വഹിച്ചു.

അതിനോടനുബന്ധിച്ച് ബാങ്ക് ഹാളിൽ നടന്ന പരിപാടിയിൽ നിർധനരായവർക്കുക്കുള്ള ധനസഹായ വിതരണവും നടത്തി.ബാങ്ക് പ്രസിഡന്റ് മോഹനൻ പൊന്നുള്ളി അധ്യക്ഷത വഹിച്ചു.

ബാങ്ക് വൈസ് പ്രസിഡന്റ് ടി.മൊയ്തീൻകുട്ടി,നിയോജക മണ്ഡലം മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി സി.എം. അലി മാസ്റ്റർ,കെ. ടി.ഹരിദാസ്,പട്ടിത്തറ മണ്ഡലം കോൺഗ്രസ്സ് പ്രഡിഡന്റ് വിനോദ് കാങ്കത്ത്,ഹമീദ് മാസ്റ്റർ, കെ. സി. രാജഗോപാലൻ,ടി. അസീസ്,ടി.സെയ്‌തലവി,മുദ്ര ഗോപിനാഥ്, പട്ടിത്തറ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ് സെബു സദക്കത്തുള്ള,വികസന കാര്യ സ്ഥിരം സമിതി ചെയർപേഴ്സൺ കെ.ശശിരേഖ,മെമ്പർമാരായ കെ. ഹരീഷ്, പി.സി.ഗിരിജ, പ്രജിഷ വിനോദ് എന്നിവർ പങ്കെടുത്തു.

Latest News

latest News