'ശുചിത്വ ചങ്ങരംകുളം' ക്യാമ്പയിന് തുടക്കമായി
ചങ്ങരംകുളം: ‘നമ്മുടെ നാട്, നമ്മുടെ ഉത്തരവാദിത്തം’ എന്ന പ്രമേയത്തിൽ ആലങ്കോട് ഗ്രാമപഞ്ചായത്തിന്റെ മഴക്കാല പൂർവ ശുചീകരണ ക്യാമ്പയിൻ ‘ശുചിത്വ ചങ്ങരംകുളം’ ചങ്ങരംകുളം ബസ് സ്റ്റാൻഡിൽ ആരംഭിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആസിയ ഇബ്രാഹിം ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് സുബൈർ ഉദിനുപറമ്പ് അധ്യക്ഷത വഹിച്ചു.
വിവിധ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺമാരും വാർഡ് മെമ്പർമാരും പങ്കെടുത്തു. ഹരിത കർമ്മസേന, തൊഴിലുറപ്പ് തൊഴിലാളികൾ, വ്യാപാരികൾ, വിവിധ ക്ലബ്ബുകൾ എന്നിവരുടെ സജീവ പങ്കാളിത്തത്തോടെ നടന്ന ക്യാമ്പയിൻ ശുചിത്വ ബോധവത്കരണത്തിന് ശക്തമായ പിന്തുണയായി.
