ചൂടിന് ആശ്വാസം: എട്ട് ജില്ലകളിൽ കനത്ത മഴയ്ക്ക് സാധ്യത
പൊള്ളുന്ന ചൂടിൽ ആശ്വാസമായി കേരളത്തിൽ വേനൽ മഴ തുടങ്ങി. ചൊവ്വാഴ്ച മധ്യ, തെക്കൻ കേരളത്തിൽ വ്യാപകമായി മഴ പെയ്തു. വ്യാഴാഴ്ച മുതൽ സംസ്ഥാനത്താകെ മഴ കൂടുതൽ ശക്തമാകും. വിവിധ ദിവസങ്ങളിലായി എട്ട് ജില്ലകൾക്ക് കനത്ത മഴയ്ക്കുള്ള മഞ്ഞമുന്നറിയിപ്പ് നൽകി. വ്യാഴാഴ്ച കണ്ണൂരും കാസർകോടും വെള്ളിയാഴ്ച പത്തനംതിട്ട, ഇടുക്കി, വയനാട് ജില്ലകളിലും ശനിയാഴ്ച ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിലുമാണ് കനത്ത മഴയ്ക്ക് സാധ്യത.
