പന്നിക്കെണിയിൽനിന്ന് ഷോക്കേറ്റു; അങ്ങാടിപ്പുറത്ത് കർഷകന് ദാരുണാന്ത്യം
അങ്ങാടിപ്പുറം: വന്യമൃഗങ്ങളെ തുരത്താൻ സ്ഥാപിച്ച വൈദ്യുത വേലിയിൽ നിന്ന് ഷോക്കേറ്റ് മലപ്പുറം അങ്ങാടിപ്പുറത്ത് കർഷകന് ദാരുണാന്ത്യം. അങ്ങാടിപ്പുറം പരിയാപുരം പട്ടിക്കുന്ന് സ്വദേശി കല്ലിപ്പറമ്പ് അബ്ദുൽ അസീസ് (54) ആണ് മരിച്ചത്. മൃതദേഹത്തിന് സമീപത്തുനിന്ന് കാട്ടുപന്നിയുടെ ജഡവും കണ്ടെത്തിയിട്ടുണ്ട്.
