ശ്രീനാരായണ ഗുരു സർവകലാശാല സ്പോർട്‌സ് മീറ്റ് സമാപന സമ്മേളനം പട്ടാമ്പിയിൽ
പട്ടാമ്പി: കൊല്ലം ശ്രീനാരായണഗുരു ഓപൺ സർവകലാശാല സ്പോർട്സ് മീറ്റിന്റെ സമാപന സമ്മേളനവും ട്രോഫി സമ്മാനിക്കലും മെയ് ഒന്നിന് രാവിലെ 10 മണിക്ക് പട്ടാമ്പി എസ്.എൻ.ജി.എസ് ഗവ. കോളജിൽ നടത്തുമെന്ന് സ്പോർട്സ് കമ്മിറ്റി ജനറൽ കൺവീനർ-അഡ്വ. ജി. സുഗുണൻ അറിയിച്ചു.
സർവകലാശാല സംസ്ഥാനാടിസ്ഥാനത്തിൽ നടത്തിയ അത്ലറ്റിക്സ്, അക്വാട്ടിക്സ് വോളിബോൾ, ഫുട്ബോൾ ചാംപ്യൻഷിപ്പുകളുടെ വിജയികൾക്കുള്ള ട്രോഫികൾ ശ്രീനാരായണഗുരു സർ വകലാശാല വൈസ്-ചാൻസലർ വി.പി ജഗതിരാജ് സമ്മാനിക്കും. പട്ടാമ്പി എസ് എൻ ജി എസ് ലേണെഴ്സ് സെന്ററാണ് സംസ്ഥാന സ്പോർട്സ് മീറ്റ് ചാമ്പ്യന്മാർ.
