logo
AD
AD

പട്ടാമ്പിയിൽ റെയിൽവേ സ്റ്റേഷന് സമീപം ബൈക്ക് മോഷ്ടിച്ച യുവാവ് പിടിയിൽ

പട്ടാമ്പി: പട്ടാമ്പി റെയിൽവേ സ്റ്റേഷന് സമീപം നിർത്തിയിട്ടിരുന്ന ബൈക്ക് മോഷ്ടിച്ച കേസിൽ യുവാവിനെ പട്ടാമ്പി പോലീസ് പിടികൂടി. 'കുപ്പി' എന്ന പേരിൽ അറിയപ്പെടുന്ന മലപ്പുറം കൊളത്തൂർ സ്വദേശി പൂക്കാട്ടുചാലിൽ സർഫറാസ് (25) ആണ് പിടിയിലായത്.

കൊപ്പം ആമയൂർ സ്വദേശി മുഹമ്മദ് ഫാരിസിന്റെ ബൈക്കാണ് മോഷണം പോയത്. കഴിഞ്ഞ ഞായറാഴ്ച വൈകിട്ട് റെയിൽവേ സ്റ്റേഷന് സമീപത്തെ റോഡരികിൽ ബൈക്ക് നിർത്തി ഫാരിസ് തൃശ്ശൂരിലേക്ക് പോയിരുന്നു. രാത്രി മടങ്ങിയെത്തിയപ്പോഴാണ് വാഹനം നഷ്ടപ്പെട്ട വിവരം ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് പോലീസിൽ പരാതി നൽകുകയായിരുന്നു.

സമീപത്തെ സി.സി.ടി.വി. ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതിയെയും മോഷ്ടിച്ച വാഹനത്തെയും പോലീസ് കണ്ടെത്തിയത്. പ്രതിയായ സർഫറാസിന്റെ പേരിൽ നേരത്തെയും നിരവധി കേസുകൾ നിലവിലുണ്ടെന്ന് പോലീസ് അറിയിച്ചു.

latest News